04:01pm 13 September 2026
NEWS
സൗദിയിലെ പൈപ്പ് ലൈൻ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ
13/09/2026  11:35 AM IST
nila
സൗദിയിലെ പൈപ്പ് ലൈൻ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ

 

 

​ദോഹ: സഹോദര രാജ്യമായ സൗദി അറേബ്യയിലെ റിയാദ്, മദീന മേഖലകളിലുള്ള ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇറാഖിൽ നിന്ന് വന്ന ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ആളപായവും വൻ സാമ്പത്തിക നഷ്ടവും സംഭവിച്ച പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പ്രതികരണം.
​സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും അപലപനീയമായ നടപടിയുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും വൻ ഭീഷണിയുയർത്തുന്ന അപകടകരമായ നീക്കമാണിതെന്നും ഖത്തർ ചൂണ്ടിക്കാട്ടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img